Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 61 languages
«അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ബാങ്ക്‌വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക."»

Meaning translation ·

Explanation

The meaning in a few plain lines

മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേട്ടാൽ അദ്ദേഹത്തിന് ഉത്തരം നൽകാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിലെ ഓരോ വാചകങ്ങളും അതു പോലെ ആവർത്തിക്കുകയാണ് വേണ്ടത്. മുഅദ്ദിൻ തക്ബീർ വിളിച്ചാൽ കേൾക്കുന്നയാളും തക്ബീർ പറയുക. രണ്ട് സാക്ഷ്യവചനങ്ങൾ അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ വാക്കിന് ശേഷം അതും ആവർത്തിക്കുക. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽഫലാഹ്' എന്നീ വാക്കുകൾ പറയുന്നത് കേട്ടാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം എന്നത് മാത്രമാണ് ഈ പറഞ്ഞതിൽ വ്യത്യാസമായുള്ളത്.

Source
متفق عليه
Download image

Saved at original quality