Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 43 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനാസ നിങ്ങൾ വേഗതയിലാക്കുക; അത് സൽകർമിയുടേതാണെങ്കിൽ നിങ്ങൾ ഒരു നന്മയാണ് നേരത്തെയാക്കുന്നത്. അതല്ലാത്തതാണെങ്കിൽ, ഒരു തിന്മ നിങ്ങളുടെ പിരടിയിൽ നിന്ന് ഇറക്കിവെക്കുകയുമാണ് ചെയ്യുന്നത്."»

Meaning translation ·

Explanation

The meaning in a few plain lines

മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾ; കുളിപ്പിക്കലും കഫൻ ചെയ്യലും മയ്യിത്ത് നിസ്കാരവും ഖബ്റടക്കവുമെല്ലാം വേഗത്തിലാക്കാൻ നബി (ﷺ) കൽപ്പിക്കുന്നു. അത് ഒരു സച്ചരിതനായ വ്യക്തിയുടെ മയ്യിത്താണെങ്കിൽ അവന് ഖബ്റിലെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നേരത്തെ എത്തിച്ചു കൊടുക്കാം. അതല്ലാത്ത മറ്റു വല്ലതുമാണ് അവൻ്റെ സ്ഥിതി എങ്കിൽ, നിങ്ങളുടെ പിരടിയിൽ നിന്ന് ആ തിന്മ നിങ്ങൾക്ക് ഇറക്കി വെക്കുകയുമാകാം.

Source
متفق عليه
Download image

Saved at original quality