Hadith for the World
Tap the image to view it full size
വിശ്വാസം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 62 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."»

Meaning translation ·

Explanation

The meaning in a few plain lines

അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നബി -ﷺ- അറിയിക്കുന്നു; അവിടുത്തെ കുറിച്ച് ഈ ഉമ്മത്തിൽ പെട്ട യഹൂദനോ നസ്വറാനിയോ മറ്റേതെങ്കിലും മതത്തിൽ പെട്ടവനോ കേൾക്കുകയും, നബി -ﷺ- യുടെ പ്രബോധനം അവന് എത്തിച്ചേരുകയും, ശേഷം അവിടുത്തെ വിശ്വസിക്കാതെ അവൻ മരണപ്പെടുകയും ചെയ്താൽ അയാൾ ശാശ്വതനായി നരകശിക്ഷ അനുഭവിക്കേണ്ടി വരുന്നവരിൽ ഉൾപ്പെടാതിരിക്കുകയില്ല.

Source
رواه مسلم
Download image

Saved at original quality