Hadith for the World
Tap the image to view it full size
വിശ്വാസം

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 62 languages
«അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു വാചകം പറഞ്ഞിരിക്കുന്നു; (അതോടൊപ്പം) ഞാനും ഒരു വാക്ക് പറയട്ടെ. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്." ഞാൻ പറയട്ടെ: "ആരെങ്കിലും അല്ലാഹുവിന് പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടാതെയാണ് മരിക്കുന്നത് എങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

ആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അല്ലാഹുവല്ലാത്തവർക്ക് നൽകുകയും, ആ മാർഗത്തിലായി കൊണ്ട് മരണപ്പെടുകയും ചെയ്താൽ അവൻ നരകക്കാരിൽ പെട്ടവനാണ് എന്ന് നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, സഹായതേട്ടം (ഇസ്തിഗാഥ) നടത്തുക എന്നതെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അതോടൊപ്പം ഒരു കാര്യം കൂടുതലായി പറഞ്ഞു; ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും എന്നതായിരുന്നു അത്.

Source
متفق عليه
Download image

Saved at original quality