Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും
Available in 30 languages
«അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ മാർഗത്തിലാണ്."»

Meaning translation ·

Explanation

The meaning in a few plain lines

ആരെങ്കിലും മതപരമായ വിജ്ഞാനം തേടിക്കൊണ്ട് തൻ്റെ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ പുറത്തു പോയാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ വേണ്ടി പുറപ്പെട്ടവനെ പോലെയാണ് തിരിച്ചു വരുന്നത് വരെ അവനും. കാരണം അല്ലാഹുവിൻ്റെ ദീനായ ഇസ്ലാമിനെ ജീവിപ്പിക്കുന്നതിലും, പിശാചിനെ പരാജയപ്പെടുത്തുന്നതിലും, ശരീരത്തെ പ്രയാസപ്പെടുത്തുന്നതിലും അവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെട്ട ഒരു യോദ്ധാവിനെ പോലെ തന്നെയാണ്.

Source
തുർമുദി ഉദ്ധരിച്ചത്
Download image

Saved at original quality