Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 54 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ മാസവും മൂന്നു ദിവസം നോമ്പെടുക്കുക, രണ്ട് റക്അത് ദ്വുഹാ നിസ്കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക; (ഇവയാണ് ആ കാര്യങ്ങൾ)."»

Meaning translation ·

Explanation

The meaning in a few plain lines

തൻ്റെ പ്രിയങ്കരനും കൂട്ടുകാരനുമായ നബി -ﷺ- മൂന്ന് കാര്യങ്ങൾ തനിക്ക് വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) നൽകിയിട്ടുണ്ട് എന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: ഒന്നാമത്തെ കാര്യം: എല്ലാ മാസത്തിലും മൂന്ന് ദിവസം നോമ്പെടുക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം: എല്ലാ ദിവസവും രണ്ട് റക്അത്ത് ദ്വുഹാ നിസ്കരിക്കുക എന്നതാണ്. മൂന്നാമത്തെ കാര്യം: രാത്രി നിസ്കാരത്തിന് എഴുന്നേൽക്കില്ല എന്ന് ഭയമുണ്ടെങ്കിൽ, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക എന്നതാണ്.

Source
متفق عليه
Download image

Saved at original quality