Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 60 languages
«അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക."»

Meaning translation ·

Explanation

The meaning in a few plain lines

കുട്ടികൾക്ക് ഏഴ് വയസ്സായാൽ -അവർ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നിസ്കാരം നിർവ്വഹിക്കാൻ ആവശ്യമായ പാഠങ്ങൾ അവരെ ഈ സന്ദർഭത്തിൽ പഠിപ്പിക്കുകയും വേണ്ടതുണ്ട്. പത്ത് വയസ്സ് എത്തിക്കഴിഞ്ഞാൽ അതോടെ ഈ കൽപ്പനയുടെ ഗൗരവം വർദ്ധിക്കും. പിന്നീട് നിസ്കാരത്തിൽ കുറവ് വരുത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കണം. പത്ത് വയസ്സായ കുട്ടികളെ ഒരേ വിരിപ്പിൽ കിടത്തുക പാടില്ല. അവരെ ഓരോരുത്തരെയും മാറ്റിക്കിടത്തണം.

Source
رواه أبو داود
Download image

Saved at original quality