Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 48 languages
«അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാൾ കോട്ടുവായ ഇട്ടാൽ തൻ്റെ കൈ കൊണ്ട് വായയുടെ മേൽ പിടിക്കട്ടെ; തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

മടിയോ നിറഞ്ഞ വയറോ മറ്റോ കാരണത്താൽ ആർക്കെങ്കിലും കോട്ടുവായ വരികയും, അതിനായി അവൻ വായ തുറക്കുകയുമാണെങ്കിൽ തൻ്റെ കൈ വായയുടെ മേൽ വെച്ചു കൊണ്ട് അത് അടച്ചു പിടിക്കട്ടെ എന്ന് നബി (ﷺ) കൽപ്പിക്കുന്നു. കാരണം (കോട്ടുവായ ഇടുമ്പോൾ) വായ തുറന്നു വെച്ചാൽ പിശാച് അതിലൂടെ പ്രവേശിക്കുന്നതാണ്; എന്നാൽ കൈ കൊണ്ട് വായ അടച്ചു പിടിക്കുന്നത് പിശാചിൻ്റെ പ്രവേശനത്തെ തടയുന്നതാണ്.

Source
رواه مسلم
Download image

Saved at original quality