Hadith for the World
Tap the image to view it full size
വിശ്വാസം
Available in 31 languages
«അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളിൽ ഏറ്റവും വലുത് (ഇവയാകുന്നു): അല്ലാഹുവിൽ പങ്കുചേർക്കൽ, അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിർഭയത്വം പുലർത്തൽ, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശയടയൽ, അല്ലാഹുവിലുള്ള പ്രതീക്ഷ അവസാനിപ്പിക്കൽ."»

Meaning translation ·

Explanation

The meaning in a few plain lines

വൻപാപങ്ങളിൽ ഉൾപ്പെടുന്ന ചില തിന്മകളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്നതിലോ, അവനെ മാത്രമേ ആരാധിക്കാവൂ എന്നതിലോ അല്ലാഹുവിന് പങ്കാളിയെ നിശ്ചയിക്കലാണ് (ഒന്നാമത്തേത്). ഏറ്റവും ഗുരുതരമായ തിന്മ ഇതാണ് എന്നതു കൊണ്ട് ആദ്യം അതിനെ കുറിച്ച് അവിടുന്ന് പറഞ്ഞു. അല്ലാഹു ഒരാൾക്ക് അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുകയും, അങ്ങനെ അവൻ (അല്ലാഹുവിനെ കുറിച്ച്) അശ്രദ്ധയിലായിരിക്കെ അവനെ അല്ലാഹു പിടികൂടുകയും ചെയ്യുമോ എന്ന ഭയം ഇല്ലാതിരിക്കലാണ് (രണ്ടാമത്തേത്). അല്ലാഹുവിലുള്ള പ്രതീക്ഷയും ആഗ്രഹവും ഇല്ലാതാവുക എന്നതാണ് (മൂന്നും നാലും). അല്ലാഹുവിനെ കുറിച്ചുള്ള മോശം വിചാരവും, അവന്റെ കാരുണ്യത്തിന്റെ വിശാലതയെ കുറിച്ചുള്ള അജ്ഞതയുമാണ് അവനെ ആ തിന്മയിലേക്ക് നയിച്ചത്. ഈ ഹദീഥിൽ വൻപാപങ്ങൾ മുഴുവനും പറഞ്ഞിട്ടില്ല. കാരണം വൻപാപങ്ങൾ ധാരാളം വേറെയുമുണ്ട്; അവയിൽ ഏറ്റവും വലിയവ ഏതെല്ലാമാണെന്ന് വിശദീകരിക്കലാണ് ഈ ഹദീഥിന്റെ ഉദ്ദേശം.

Source
അബ്ദുറസാഖ് ഉദ്ധരിച്ചത്
Download image

Saved at original quality