Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

Available in 56 languages
«ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു. ജിബ്രീൽ തിരുമേനിയെ കണ്ടുമുട്ടാറുള്ള റമദാനിലായിരുന്നു അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. റമദാനിലെ ഓരോ രാത്രിയിലും ജിബ്രീൽ നബി -ﷺ- യുമായി സന്ധിക്കുകയും, വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി -ﷺ- അടിച്ചു വീശുന്ന കാറ്റിനേക്കാൾ ആ സന്ദർഭത്തിൽ ഔദാര്യവാനാകുമായിരുന്നു."»

Meaning translation ·

Explanation

The meaning in a few plain lines

ജനങ്ങളിൽ ഏറ്റവും ഉദാരതയുള്ളവരായിരുന്നു നബി -ﷺ-; അനുയോജ്യരായവർക്ക് അനുയോജ്യമായത് അവിടുന്ന് നൽകുമായിരുന്നു. റമദാൻ മാസത്തിലായിരുന്നു അവിടുത്തെ ഉദാരത ഏറ്റവും അധികരിക്കാറുണ്ടായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്: ജിബ്‌രീൽ (عليه السلام) യുമായി കണ്ടുമുട്ടുന്ന വേളയായിരുന്നു റമദാൻ. രണ്ട്: വിശുദ്ധ ഖുർആൻ മനപാഠം പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന സന്ദർഭമായിരുന്നു അത്. വിശുദ്ധ ഖുർആനിൽ നിന്ന് അവതരിച്ച ഭാഗങ്ങളെല്ലാം ജിബ്‌രീൽ (عليه السلام) നബി -ﷺ- യിൽ നിന്ന് കേൾക്കും. ഈ വേളയിൽ നബി -ﷺ- അങ്ങേയറ്റം ഉദാരത കാണിക്കുകയും നന്മകൾ അധികരിപ്പിക്കുകയും ദാനധർമ്മത്തിൽ വ്യാപൃതനാവുകയും ചെയ്യും. കോരിച്ചൊരിയുന്ന മഴയും കാരുണ്യവുമായി അല്ലാഹു നിയോഗിക്കുന്ന മനോഹരമായ കാറ്റിനേക്കാൾ നന്മകളുമായി അവിടുന്ന് മുന്നേറുന്ന സന്ദർഭമായിരുന്നു അത്.

Source
متفق عليه
Download image

Saved at original quality