നബിചരിത്രവും ചരിത്രവും
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
Available in 49 languages
«മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- ക്ക് രണ്ടു കാര്യങ്ങളിലൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തിരഞ്ഞെടുത്തിരുന്നത്; (എളുപ്പമുള്ളത്) ഒരു തിന്മയാണെങ്കിലൊഴികെ. അതൊരു തിന്മയാണെങ്കിൽ ജനങ്ങളിൽ ഏറ്റവുമധികം അതിനോട് അകന്നു നിൽക്കുന്നത് അവിടുന്നായിരിക്കും. നബി -ﷺ- തനിക്ക് വേണ്ടി ഒരാളോടും ഒരിക്കൽ പോലും പ്രതികാരം ചെയ്തിട്ടില്ല; അല്ലാഹുവിന്റെ വിധിവിലക്കുകൾ ധിക്കരിക്കപ്പെട്ടാലൊഴികെ. അപ്പോൾ അല്ലാഹുവിന് വേണ്ടി അവിടുന്ന് പ്രതിക്രിയ നടപ്പാക്കുമായിരുന്നു."»Meaning translation ·
Saved at original quality








