Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഹിഷാം ഇബ്നു ഹക്കീം ഇബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ശാമിലെ അനറബികളായ കർഷകരിൽ ചിലരുടെ അരികിലൂടെ കടന്നുപോയി. അവരെ വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്താണ് അവരുടെ കാര്യം?" അവർ പറഞ്ഞു: "ജിസ്‌യ അടയ്ക്കാത്തതുകൊണ്ട് അവരെ തടവിലാക്കിയതാണ്." അപ്പോൾ ഹിഷാം പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:

Available in 40 languages
«ഹിഷാം ഇബ്നു ഹക്കീം ഇബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ശാമിലെ അനറബികളായ കർഷകരിൽ ചിലരുടെ അരികിലൂടെ കടന്നുപോയി. അവരെ വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്താണ് അവരുടെ കാര്യം?" അവർ പറഞ്ഞു: "ജിസ്‌യ അടയ്ക്കാത്തതുകൊണ്ട് അവരെ തടവിലാക്കിയതാണ്." അപ്പോൾ ഹിഷാം പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും."»

Meaning translation ·

Explanation

The meaning in a few plain lines

ഹിഷാം ബ്നു ഹക്കീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- സിറിയയിലെ അനറബികളായ കർഷകരുടെ അരികിലൂടെ കടന്നുപോയി. അവരെ കൊടും വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം അവരുടെ കാര്യമെന്താണെന്ന് അന്വേഷിച്ചു. ജിസ്‌യ അടയ്ക്കാൻ കഴിവുണ്ടായിട്ടും അവർ അത് നൽകാത്തതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്തതെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹിഷാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഞാൻ സാക്ഷ്യം വഹിക്കുന്നു, നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ദുനിയാവിൽ ജനങ്ങളെ നീതിയും ന്യായവുമില്ലാതെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കുന്നതാണ്."

Source
رواه مسلم
Download image

Saved at original quality