Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 48 languages
«മുഅ്മിനീങ്ങളുടെ മാതാവ്, ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും ഉദ്ഹിയ്യത്തിന് അറുക്കാനായി മൃഗമുണ്ട് എങ്കിൽ ദുൽ ഹിജ്ജ മാസപ്പിറവി വെളിവായാൽ തൻ്റെ അറവ് നിർവ്വഹിക്കുന്നത് വരെ അവൻ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ."»

Meaning translation ·

Explanation

The meaning in a few plain lines

ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി -ദുൽ ഹിജ്ജയുടെ മാസപ്പിറവി കണ്ടുകഴിഞ്ഞാൽ (ദുൽഹിജ്ജ ആരംഭിച്ചാൽ) ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ- തൻ്റെ തലയിലെയോ കക്ഷത്തിലെയോ മീശയിലെയോ മറ്റോ രോമങ്ങൾ എടുക്കരുതെന്നും, കയ്യിലെയോ കാലിലെയോ നഖങ്ങൾ വെട്ടരുതെന്നും നബി -ﷺ- കൽപ്പിക്കുന്നു.

Source
رواه مسلم
Download image

Saved at original quality