Hadith for the World
ശുദ്ധീകരണം

വുദ്വൂഅ്

8 hadiths

8 hadiths

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."رواه مسلم
عن أبي هريرة رضي الله عنه مرفوعًا: «إِذَا لَبِسْتُم، وَإِذَا تَوَضَّأتُم، فَابْدَأُوا بَأَيَامِنُكُم».رواه أبو داود واللفظ له، والترمذي وابن ماجه وأحمد
عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم : ((إن أمتي يُدْعَون يوم القيامة غُرًّا مُحَجَلِّين من آثار الوُضُوء)). فمن اسْتَطَاع منكم أن يُطِيل غُرَّتَه فَليَفعل. وفي لفظ لمسلم: ((رأَيت أبا هريرة يتوضَّأ، فغسل وجهه ويديه حتى كاد يبلغ المنكبين، ثم غسل رجليه حتى رَفَع إلى السَّاقين، ثم قال: سمعت رسول الله صلى الله عليه وسلم يقول: إنَّ أمتي يُدْعَون يوم القيامة غُرًّا مُحَجَّلِين من آثار الوُضُوء)) فمن استطاع منكم أن يطيل غُرَّتَه وتَحْجِيلَه فَليَفعَل. وفي لفظ لمسلم: سمعت خليلي صلى الله عليه وسلم يقول: ((تَبْلُغ الحِليَة من المؤمن حيث يبلغ الوُضُوء)).الرواية الأولى: متفق عليه. الرواية الثانية: رواها مسلم. الرواية الثالثة: رواها مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾക്ക് അശുദ്ധി സംഭവിച്ചാൽ അയാൾ വുദൂഅ് ചെയ്യുന്നത് വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല."متفق عليه
ഉഥ്‌മാൻ ബ്‌നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു."متفق عليه
ലഖീത്വ് ബ്നു സ്വബിറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്തേക്കുള്ള ബനുൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധിയായിരുന്നു ഞാൻ -അല്ലെങ്കിൽ ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധി സംഘത്തിൽ ഞാൻ ഉണ്ടായിരുന്നു-. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി -ﷺ- യുടെ അടുത്ത് എത്തിയപ്പോൾ അവിടുത്തെ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് വേണ്ടി 'ഖസീറ' ഉണ്ടാക്കാൻ കൽപ്പിക്കുകയും, അങ്ങനെ അത് ഞങ്ങൾക്കായി പാചകം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഞങ്ങൾക്ക് ഈന്തപ്പഴങ്ങളുള്ള ഒരു തളിക കൊണ്ടുവന്നു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ഞങ്ങളോട് ചോദിച്ചു: "നിങ്ങൾക്ക് വല്ലതും ലഭിച്ചോ? അതല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി (ഭക്ഷണത്തിന്) വല്ലതും പറഞ്ഞിരുന്നോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ." അദ്ദേഹം (ലഖീത്വ്) പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, ഒരു ആട്ടിടയൻ തന്റെ ആടുകളെ തൊഴുത്തിലേക്ക് തെളിച്ചുവന്നു. കൂടെ ഒച്ചവെക്കുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: "ഹേ മനുഷ്യാ! (ആട്) എന്താണ്/എത്രയാണ് പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു ആട്ടിൻകുട്ടിയെ." അവിടുന്ന് പറഞ്ഞു: "എങ്കിൽ അതിന് പകരം നമുക്ക് വേണ്ടി ഒരു ആടിനെ അറുക്കുക." പിന്നീട് അവിടുന്ന് പറഞ്ഞു: "ഞങ്ങൾ താങ്കൾക്ക് വേണ്ടി അതിനെ അറുത്തതാണെന്ന് വിചാരിക്കേണ്ട. നമുക്ക് നൂറ് ആടുകളുണ്ട്; ആടുകളുടെ എണ്ണം അതിൽ കൂടുതലാകാൻ നാം ആഗ്രഹിക്കുന്നില്ല. അതിനാൽ, ആട്ടിടയൻ ഒരു ആടിൻ്റെ പ്രസവമെടുത്താൽ, ഞങ്ങൾ അതിനുപകരമായി ഒരു ആടിനെ അറുക്കാറുണ്ട്." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എനിക്കൊരു ഭാര്യയുണ്ട്; അവളുടെ നാവിന് ഒരു കുഴപ്പമുണ്ട് —അതായത് അശ്ലീലം സംസാരിക്കും—." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ വിവാഹമോചനം ചെയ്യുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അവൾ എന്നോടൊപ്പം കാലങ്ങളായി. അവളിൽ നിന്ന് എനിക്ക് കുട്ടികളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളോട് കൽപ്പിക്കുക —അഥവാ അവളെ ഉപദേശിക്കുക—. അവളിൽ നന്മയുണ്ടെങ്കിൽ അവൾ കൽപ്പിച്ചത് പ്രകാരം ചെയ്യും. നിന്റെ അടിമയെ അടിക്കുന്നത് പോലെ നിന്റെ ഭാര്യയെ നീ അടിക്കരുത്." അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതരേണമേ." അവിടുന്ന് പറഞ്ഞു: "വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ."رواه أبو داود والترمذي والنسائي وابن ماجه
അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."رواه مسلم