Hadith for the World
Topic

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

288 hadiths

288 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ."رواه مسلم
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു."متفق عليه
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രാവിലെയും വൈകുന്നേരവും ആകുമ്പോൾ ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. "അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ! എന്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എന്റെ മുൻഭാഗത്തു നിന്നും എന്റെ പിന്നിൽ നിന്നും, എന്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എന്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ പൊടുന്നനെ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വം മുഖേന നിന്നോട് ഞാൻ രക്ഷ തേടുന്നു."رواه أبو داود والنسائي وابن ماجه وأحمد
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും, നിന്റെ പെട്ടെന്നുള്ള ശിക്ഷാനടപടിയിൽ നിന്നും, നിന്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു."رواه مسلم
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു."رواه النسائي وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."رواه مسلم
عن أبي هريرة رضي الله عنه عن رسول الله صلى الله عليه وسلم قال: «الْمُؤْمِنُ مِرْآةُ أَخِيهِ الْمُؤْمِنِ».رواه أبو داود والترمذي
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും അധികമായി ശപിക്കുന്നവർ ഖിയാമത് നാളിൽ ശുപാർശകരോ സാക്ഷികളോ ആവുകയില്ല."رواه مسلم
നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന." ശേഷം അവിടുന്ന് (സൂറ. ഗാഫിറിലെ 60 ആം വചനം) പാരായണം ചെയ്തു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്."رواه أبو داود والترمذي وابن ماجه وأحمد
ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)."رواه مسلم
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!"متفق عليه
ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ അർത്ഥം: "അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻ്റെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."رواه البخاري
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യസന്ധത പാലിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു കൊണ്ടേയിരുന്നാൽ അവസാനം അല്ലാഹുവിങ്കൽ അവൻ സത്യസന്ധനായി (സിദ്ധീഖ്) രേഖപ്പെടുത്തപ്പെടും.കളവിനെ നിങ്ങൾ സൂക്ഷിക്കുക; തീർച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കുന്നു. അധര്‍മം നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവ് പറയുകയും, കളവു പറയാൻ അവസരം നോക്കിനടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ അല്ലാഹുവിങ്കൽ അവൻ കള്ളനാണ് എന്ന് രേഖപ്പെടുത്തപ്പെടും."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരവുമാകുന്നു; സുബ്ഹാനല്ലാഹിൽ അദ്വീം (മഹോന്നതനായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു), സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) (എന്നിവയാണവ)."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രാർത്ഥനയേക്കാൾ അല്ലാഹുവിങ്കൽ ആദരണീയമായ മറ്റൊരു കാര്യവുമില്ല."رواه الترمذي وابن ماجه وأحمد
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."رواه الترمذي وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."متفق عليه
മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്." ഞാൻ വീതം വെച്ചു നൽകുന്നവൻ മാത്രമാണ്. അല്ലാഹുവാകുന്നു നൽകുന്നത്. ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവൻ്റെ വിധിപ്രകാരം നിലകൊള്ളുന്നവരായിരിക്കും; അവരെ എതിർക്കുന്നവർ അവർക്ക് ഉപദ്രവം ചെയ്യുകയില്ല."متفق عليه
അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മദീനയിലേക്ക് വന്നെത്തിയപ്പോൾ ജനങ്ങൾ അവിടുത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഒഴുകി വന്നു. അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ വന്നെത്തിയിരിക്കുന്നു എന്നിങ്ങനെ പറയപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ജനങ്ങളുടെ കൂട്ടത്തിൽ ഞാനും അവിടുത്തെ കാണുന്നതിന് വേണ്ടി ചെന്നു. അവിടുത്തെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു; അതൊരു കളവു പറയുന്ന മനുഷ്യൻ്റെ മുഖമല്ല തന്നെ. അവിടുന്ന് പറയുന്നതായി ഞാൻ ആദ്യം കേട്ട വാക്കുകൾ ഇപ്രകാരമാണ്: ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം."رواه الترمذي وابن ماجه وأحمد
عن أنس رضي الله عنه أنه قَالَ لِثابِتٍ رحمه اللهُ: ألاَ أرْقِيكَ بِرُقْيَةِ رسولِ اللهِ صلى الله عليه وسلم ؟ قال: بلى، قال: «اللَّهُمَّ رَبَّ النَّاسِ، مُذْهِبَ البَأسِ، اشْفِ أنْتَ الشَّافِي، لاَ شَافِيَ إِلاَّ أنْتَ، شِفَاءً لاَ يُغَادِرُ سَقماً».رواه البخاري
സഅ്ദ് ബ്‌നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തീർച്ചയായും സൂക്ഷ്‌മതപാലിക്കുന്നവനും, ധന്യത പുലർത്തുന്നവനും, ഒതുങ്ങി ജീവിക്കുന്നവനുമായ - അറിയപ്പെടാത്തവനുമായ - അടിമയെ അല്ലാഹു ഇഷ്ടപ്പെടുന്നു."رواه مسلم
عن ثوبان رضي الله عنه عن النبي صلى الله عليه وسلم قَالَ: "إنَّ المسلِمَ إذا عادَ أخاه المسلِمَ، لم يَزَلْ في خُرْفَةِ الجَنَّةِ حتى يرجعَ"، قيل: يا رسولَ اللهِ ما خُرْفَةُ الجنَّةِ؟، قال: "جَنَاها".رواه مسلم
عن أنس بن مالك رضي الله عنه عن رسول الله صلى الله عليه وسلم أنه كان إذا أكل طعاما، لعق أصابعه الثلاث. قال: وقال: «إذا سقطت لُقمة أحدكم فليُمِطْ عنها الأذى، وليأكلها ولا يَدَعْهَا للشيطان» وأمر أن تُسْلَتَ القَصْعَةُ، قال: «فإنكم لا تدرون في أيِّ طعامكم البركة» وعن جابر بن عبد الله رضي الله عنه أن رسولَ اللهِ صلى الله عليه وسلم قالَ: "إنّ الشيطانَ يَحضُرُ أحدَكُم عندَ كلِ شيءٍ من شَأنِه، حتى يَحضُرَهُ عندَ طعامِهِ، فإذا سَقطتْ لقمةُ أحدِكُم فليَأخُذْها فَلْيُمِطْ ما كانِ بها من أذى، ثم ليَأكُلْها ولا يَدَعْها للشيطانِ، فإذا فَرَغَ فليَلْعَقْ أصابعَهُ، فإنه لا يَدري في أيِّ طَعامه البركة"حديث أنس رواه مسلم. حديث جابر رواه مسلم
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."متفق عليه