Hadith for the World
വിശ്വാസം

ഖളാഇലും ഖദ്റിലുമുള്ള വിശ്വാസം

8 hadiths

8 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."رواه الترمذي وأحمد
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.متفق عليه
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത്
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരു ദിവസം ഞാൻ നബി ﷺ യുടെ പിറകിലിരുന്ന് (യാത്ര) ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "മോനെ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ (ആവശ്യങ്ങളിൽ) നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക! അറിയുക! ജനങ്ങൾ മുഴുവൻ നിനക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാത്ത ഒരു ഉപകാരവും ചെയ്യാൻ അവർക്ക് സാധ്യമല്ല. അവരെല്ലാം നിനക്ക് ഒരു ഉപദ്രവം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാത്ത യാതൊരു ഉപദ്രവവും ചെയ്യാനും അവർക്ക് സാധ്യമല്ല. (വിധി രേഖപ്പെടുത്തിയ) പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു; ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു."رواه الترمذي
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."رواه مسلم
عن أبي عزة الهذلي رضي الله عنه قال قال رسول الله صلى الله وسلم: «إذا أراد اللهُ قَبْضَ عبد بأرض جعلَ له بها حاجة».رواه الترمذي وأحمد وأبو داود الطيالسي
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു." നബി -ﷺ- അതോടൊപ്പം പറഞ്ഞു: "അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലാണുള്ളത്."رواه مسلم
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ اللَّهَ قَالَ: إِذَا ابْتَلَيْتُ عَبْدِي بِحَبِيبَتَيْهِ فَصَبَرَ، عَوَّضْتُهُ مِنْهُمَا الجَنَّةَ» يُرِيدُ: عَيْنَيْهِ.رواه البخاري