Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 42 languages
«അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും."»

Meaning translation ·

Explanation

The meaning in a few plain lines

നിസ്കാരത്തിൽ പ്രാർത്ഥിക്കുന്ന വേളയിലും മറ്റുമെല്ലാം മുകളിലേക്ക് കണ്ണുകൾ ഉയർത്തുന്നവരെ നബി (ﷺ) ഈ ഹദീഥിൽ ശക്തമായി താക്കീത് ചെയ്യുന്നു. അവരുടെ കാഴ്ച റാഞ്ചിയെടുക്കപ്പെടുകയോ പൊടുന്നനെ അവരുടെ കാഴ്ചയെന്ന അനുഗ്രഹം അവരിൽ നിന്ന് ഊരിയെടുക്കപ്പെടുകയോ ചെയ്യുന്നതിന് അത് കാരണമായേക്കാമെന്ന് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ താക്കീതിൻ്റെ ശബ്ദം കടുപ്പിക്കുകയും ചെയ്തു.

Source
رواه البخاري
Download image

Saved at original quality