Hadith for the World
സ്വലാത് (നിസ്കാരം)

നിസ്കാരത്തിൽ സംഭവിക്കുന്ന അബദ്ധങ്ങൾ

5 hadiths

5 hadiths

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഭക്ഷണം സന്നിഹിതമായ സന്ദർഭത്തിൽ നിസ്കാരമില്ല. രണ്ട് മാലിന്യങ്ങൾ (മലമൂത്ര വിസർജനം) വന്നുമുട്ടുമ്പോഴും (നിസ്കാരം) ഇല്ല."رواه مسلم
عن أنس بن مالك رضي الله عنه أن النبي صلى الله عليه وسلم رأى نُخْامَة في القِبْلَة، فَشَقَّ ذلك عليه حتى رُئِي في وجْهِه، فقام فَحَكَّه بِيَده، فقال: «إن أحدكم إذا قام في صلاته فإنه يُنَاجِي رَبَّه، أو إن رَبَّه بينه وبين القِبْلَة، فلا يَبْزُقَنَّ أحدُكم قِبَل قِبْلتِه، ولكن عن يَسَاره أو تحت قَدَمَيه» ثم أخذ طَرف رِدَائِه، فَبَصَقَ فيه ثم ردَّ بَعْضَهُ على بعض، فقال: «أو يفعل هكذا».متفق عليه
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും."رواه البخاري
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല. (അല്ലാഹു പറഞ്ഞിരിക്കുന്നു): "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14)متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല."رواه ابن حبان