Hadith for the World
സ്വലാത് (നിസ്കാരം)

നിസ്കാരത്തിലെ ദിക്റുകൾ

15 hadiths

15 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രാർത്ഥിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഖബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങൾ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ ഉപദ്രവത്തിൽ നിന്നും."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- നിസ്കാരത്തിൽ തക്ബീർ ചൊല്ലിയതിന് ശേഷം ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് കുറച്ചു നേരം നിശബ്ദത പാലിക്കുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് പകരമാകട്ടെ! തക്ബീർ ചൊല്ലുന്നതിനും ഖുർആൻ പാരായണം ആരംഭിക്കുന്നതിനും ഇടയിൽ അങ്ങ് നിശബ്ദനായി നിൽക്കുന്നുണ്ടല്ലോ? ആ സന്ദർഭത്തിൽ എന്താണ് അങ്ങ് പറയുന്നത്? നബി -ﷺ- പറഞ്ഞു: "ഞാൻ ഇപ്രകാരമാണ് പറയാറുള്ളത്: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ചയുണ്ടാക്കിയത് പോലെ എനിക്കും എൻ്റെ തിന്മകൾക്കുമിടയിൽ നീ അകൽച്ചയുണ്ടാക്കണമേ! അല്ലാഹുവേ! വെളുത്ത വസ്ത്രം മാലിന്യത്തിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കണമേ! അല്ലാഹുവേ! വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"متفق عليه
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"رواه أبو داود والنسائي وأحمد
അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ -رَضِيَ اللَّهُ عَنْهُ- നിവേദനം: കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു സമ്മാനം നൽകട്ടെയോ?" നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഇപ്രകാരം പറയുക: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ» (സാരം) അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു."متفق عليه
عن عائشة رضي الله عنها أنّ رسولَ اللهِ صلى الله عليه وسلم كانَ يقول في ركوعه وسجودِه: «سبُّوحٌ قُدُّوسٌ رَبُّ المَلاَئِكَةِ وَالرُّوحِ».رواه مسلم
കഅ്ബ് ബ്നു ഉജ്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ."رواه مسلم
عن علي بن أبي طالب رضي الله عنه أنَّ رسولَ الله صلى الله عليه وسلم كان إذا قامَ إلى الصلاة، قال: «وَجَّهتُ وجهي للذي فطر السماوات والأرض حنيفًا، وما أنا من المشركين، إنَّ صلاتي، ونُسُكي، ومَحياي، ومماتي لله رب العالمين، لا شريك له، وبذلك أُمِرتُ وأنا من المسلمين، اللهمَّ أنت المَلِك لا إله إلَّا أنت، أنت ربي، وأنا عبدك، ظلمتُ نفسي، واعترفتُ بذنبي، فاغفر لي ذنوبي جميعًا، إنه لا يغفر الذنوب إلا أنت، واهدني لأحسن الأخلاق لا يهدي لأحسنها إلا أنت، واصرف عني سيئَها لا يصرف عني سيئها إلا أنت، لبَّيْك وسَعْدَيْك، والخيرُ كله في يديك، والشر ليس إليك، أنا بك وإليك، تباركتَ وتعاليتَ، أستغفرك وأتوب إليك»، وإذا ركع، قال: «اللهمَّ لك ركعتُ، وبك آمنتُ، ولك أسلمتُ، خشع لك سمعي، وبصري، ومُخِّي، وعظمي، وعَصَبي»، وإذا رفع، قال: «اللهم ربنا لك الحمد مِلءَ السماوات، ومِلءَ الأرض، ومِلءَ ما بينهما، ومِلءَ ما شئتَ من شيء بعد»، وإذا سجد، قال: «اللهم لك سجدتُ، وبك آمنتُ، ولك أسلمتُ، سجد وجهي للذي خلقه، وصوَّره، وشقَّ سمعَه وبصرَه، تبارك الله أحسنُ الخالقين»، ثم يكون من آخر ما يقول بين التشهُّد والتسليم: «اللهم اغفر لي ما قدَّمتُ وما أخَّرتُ، وما أسررتُ وما أعلنتُ، وما أسرفتُ، وما أنت أعلم به مني، أنت المُقَدِّم وأنت المؤَخِّر، لا إله إلا أنت».رواه مسلم
عن الحكم قال: غَلَب على الكُوفة رجُل -قد سَمَّاه- زَمَنَ ابن الأشْعَث، فأمر أبَا عُبيدة بن عبد الله أن يصلِّي بالناس، فكان يصلِّي، فإذا رَفع رأسه من الرُّكوع قام قَدْر ما أقُول: اللَّهُم ربَّنا لك الحَمد، مِلْءَ السَّماوات ومِلْءَ الأرض، ومِلْءَ ما شِئت من شَيء بعد، أهْل الثَّناء والمَجد، لا مانع لما أعْطَيت، ولا مُعْطِي لما مَنعت، ولا يَنفع ذَا الجَدِّ مِنْك الجَدِّ. قال الحَكم: فَذَكَرت ذلك لعَبد الرَّحمن بن أبي ليلى فقال: سمعت البَرَاء بن عَازب يقول: «كانت صلاة رسول الله صلى الله عليه وسلم وركُوعه، وإذا رفع رأسه من الرُّكوع، وسُجوده، وما بَيْن السَّجدتين، قريبًا من السَّوَاء» قال شُعبة: فذَكَرْتُه لِعَمرو بن مُرَّة فقال: قد رأيت ابن أبي ليلى، فلم تَكن صلاته هكذا.رواه مسلم
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എനിക്ക് സൗഖ്യം നൽകുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"رواه أبو داود والترمذي وابن ماجه وأحمد
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും."رواه مسلم
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."رواه النسائي في الكبرى
ഇബ്നു അബീ ഔഫാ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."رواه مسلم
عن ابن عمر قال: بينما نحن نصلي مع رسول الله صلى الله عليه وسلم إذ قال رجل من القوم: الله أكبر كبيرًا، والحمد لله كثيرًا، وسبحان الله بكرةً وأصيلًا، فقال رسول الله صلى الله عليه وسلم: «من القائلُ كلمة كذا وكذا؟» قال رجل من القوم: أنا، يا رسول الله. قال: «عجبتُ لها، فتحت لها أبواب السماء» قال ابن عمر: «فما تركتهن منذ سمعتُ رسول الله صلى الله عليه وسلم يقول ذلك».رواه مسلم
عن أبي بكر الصديق رضي الله عنه: أنه قال لرسول الله صلى الله عليه وسلم: علمني دعاء أدعو به في صلاتي، قال: "قل: اللهم إني ظلمت نفسي ظلما كثيرا، ولا يغفر الذنوب إلا أنت، فاغفر لي مغفرة من عندك، وارحمني إنك أنت الغفور الرحيم".متفق عليه