Hadith for the World
സ്വലാത് (നിസ്കാരം)

നിസ്കാരത്തിൻ്റെ ശ്രേഷ്ഠത

10 hadiths

10 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകളുമായി കുറച്ചു പേരോടൊപ്പം നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു: "അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ."رواه مسلم
മഅ്ദാൻ ബ്നു അബീ ത്വൽഹഃ അൽയഅ്മരി നിവേദനം: നബി -ﷺ- യുടെ അടിമയായിരുന്ന ഥൗബാൻ -رَضِيَ اللَّهُ عَنْهُ- വിനെ ഞാൻ ഒരിക്കൽ കണ്ടുമുട്ടി. ഞാൻ പറഞ്ഞു: "അല്ലാഹു എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്ന -അല്ലെങ്കിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള- ഒരു പ്രവർത്തി എനിക്ക് അറിയിച്ചു തന്നാലും." അപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞാൻ വീണ്ടും ചോദിച്ചപ്പോഴും അദ്ദേഹം ഒന്നും പറഞ്ഞില്ല. മൂന്നാമതും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ ധാരാളമായി അല്ലാഹുവിന് സുജൂദ് ചെയ്യുക. നീ അല്ലാഹുവിന് എപ്പോഴെല്ലാം സുജൂദ് ചെയ്യുന്നോ, അപ്പോഴെല്ലാം അല്ലാഹു അതു മുഖേന നിൻ്റെ പദവി ഉയർത്തുകയും, നിൻ്റെ ഒരു തിന്മ നിന്നിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാതിരിക്കില്ല." മഅ്ദാൻ പറയുന്നു: "പിന്നീട് ഞാൻ അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- വിനെ കണ്ടുമുട്ടിയപ്പോൾ ഇതേ കാര്യം ചോദിച്ചു. അപ്പോൾ ഥൗബാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞതു പോലെത്തന്നെ അദ്ദേഹവും എന്നോട് പറഞ്ഞു.رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?" സ്വഹാബികൾ പറഞ്ഞു: "അവൻ്റെ മേൽ യാതൊരു മാലിന്യവും അത് ബാക്കി വെക്കില്ല." നബി -ﷺ- പറഞ്ഞു: "അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ ഉപമ ഈ പറഞ്ഞതാകുന്നു. അല്ലാഹു അതിലൂടെ തിന്മകൾ മായ്ച്ചു കളയുന്നതാണ്."متفق عليه
ജുൻദുബ് ബ്‌നു അബ്ദില്ലാഹ് അൽ-ഖസ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും സുബ്ഹ് നമസ്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിലാണ്. അതിനാൽ തന്റെ സംരക്ഷണത്തിന് അകത്തുള്ള വല്ല കാര്യവും ലംഘിച്ചതിൻ്റെ പേരിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ തേടുന്ന സ്ഥിതി വരുത്തരുത്. തീർച്ചയായും അല്ലാഹു തന്റെ സംരക്ഷണത്തിന് അകത്തുള്ള കാര്യം ലംഘിച്ചതിൻ്റെ പേരിൽ ഒരുവനെ തേടിയാൽ അവനെ പിടികൂടുക തന്നെ ചെയ്യും. ശേഷം അവനെ അല്ലാഹു മുഖം കുത്തി നരകത്തിലേക്ക് എറിയുന്നതാണ്."رواه مسلم
അബൂ സുഹൈർ ഉമാറഃ ബിൻ റുഅയ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും, സൂര്യൻ അസ്തമിക്കുന്നതിന് മുൻപും നിസ്കരിച്ച ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല."رواه مسلم
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏതൊരു മുസ്‌ലിമായ വ്യക്തിയാകട്ടെ, അയാൾക്ക് നിർബന്ധ നിസ്കാരത്തിൻ്റെ സമയം ആഗതമാവുകയും, അങ്ങനെ അയാൾ തൻ്റെ വുദൂഅ് നന്നാക്കുകയും, നിസ്കാരത്തിലെ ഭയഭക്തിയും റുകൂഉകളും നന്നാക്കുകയും ചെയ്താൽ -വൻപാപങ്ങൾ ചെയ്യാത്തിടത്തോളം- അതിന് മുൻപുള്ള തിന്മകൾക്ക് ആ നിസ്കാരം പ്രായശ്ചിത്തമാകാതിരിക്കുകയില്ല. ഈ പറഞ്ഞത് എല്ലാ കാലത്തും ഉണ്ടാകുന്നതാണ്."رواه مسلم
അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."رواه مسلم
عن ربيعة بن كعب الأسلمي قال: كنتُ أبيتُ مع رسول الله صلى الله عليه وسلم فأتيتُه بوَضوئه وحاجته فقال لي: «سل» فقلت: أسألك مرافقتك في الجنة. قال: «أو غير ذلك؟» قلت: هو ذاك. قال: «فأعني على نفسك بكثرة السجود».رواه مسلم
عن عائشة عن النبي صلى الله عليه وسلم قال: «ما من ميت تصلي عليه أُمَّةٌ من المسلمين يبلغون مائة، كلهم يشفعون له، إلا شفعوا فيه».رواه مسلم