Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

Available in 60 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?" സ്വഹാബികൾ പറഞ്ഞു: "അവൻ്റെ മേൽ യാതൊരു മാലിന്യവും അത് ബാക്കി വെക്കില്ല." നബി -ﷺ- പറഞ്ഞു: "അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ ഉപമ ഈ പറഞ്ഞതാകുന്നു. അല്ലാഹു അതിലൂടെ തിന്മകൾ മായ്ച്ചു കളയുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

ഓരോ പകലിലും രാത്രിയിലുമുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങൾ തിന്മകളെ മായ്ച്ചു കളയുകയും അവ പൊറുക്കപ്പെടാൻ കാരണമാവുകയും ചെയ്യുന്നതിൻ്റെ രൂപം ഒരു ഉപമയിലൂടെ നബി -ﷺ- വിവരിക്കുന്നു. തൻ്റെ വാതിലിന് മുൻപിലുള്ള അരുവിയിൽ നിന്ന് ഒരാൾ എല്ലാ ദിവസവും അഞ്ചു നേരം വീതം കുളിക്കുന്നത് പോലെയാണത്. അയാളുടെ ശരീരത്തിൽ ഒരു മാലിന്യവും വൃത്തികേടും ബാക്കിയുണ്ടാവില്ലല്ലോ?!

Source
متفق عليه
Download image

Saved at original quality