Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

Available in 42 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: (കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്. സുബ്ഹ് നിസ്കാരത്തിൽ പകലിലെയും രാത്രിയിലെയും മലക്കുകൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്." ശേഷം അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനിലെ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്ർ നിസ്കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്: 78)»

Meaning translation ·

Explanation

The meaning in a few plain lines

ഒരാൾ ഇമാമിനോടൊപ്പം ജമാഅത്തായി നിസ്കരിക്കുന്നതിനുള്ള പ്രതിഫലം അയാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയഞ്ച് ഇരട്ടി ശ്രേഷ്ഠകരമാണെന്ന് നബി (ﷺ) വ്യക്തമാക്കുന്നു. രാവിലെയും രാത്രിയുമായി ഭൂമിയിൽ ഇറങ്ങുന്ന മലക്കുകൾ സുബ്ഹ് നിസ്കാരത്തിന് ഒരുമിച്ചു കൂടുന്നതാണെന്നും അവിടുന്ന് അറിയിക്കുന്നു. ഹദീഥിൽ പറയപ്പെട്ട ഈ കാര്യത്തിനുള്ള ഖുർആനിക സാക്ഷ്യമായി അബൂ ഹുറൈറ (رضي الله عنه) കൂട്ടിച്ചേർക്കുന്നു: നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്റിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്:78) അതായത്, രാവിലെയും വൈകുന്നേരവും ഇറങ്ങുന്ന മലക്കുകൾ സുബ്ഹ് നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന് സാക്ഷികളാവുന്നതാണ് എന്നർത്ഥം.

Source
متفق عليه
Download image

Saved at original quality