Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 65 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."»

Meaning translation ·

Explanation

The meaning in a few plain lines

അന്ധനായ ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അന്ധനായ ഒരാളാണ്. എന്നെ സഹായിക്കാനും, അഞ്ചു നേരത്തെ നമസ്കാരത്തിന് മസ്ജിദിലേക്ക് എന്നെ കൊണ്ടുവരാനും എനിക്കൊരാളില്ല. തനിക്ക് ജമാഅത്ത് ഉപേക്ഷിക്കാൻ ഇളവ് ലഭിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. നബി -ﷺ- അദ്ദേഹത്തിന് ഇളവു നൽകുകയും, അദ്ദേഹം തിരിഞ്ഞു നടക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു: താങ്കൾ നമസ്കാരത്തിലേക്ക് ക്ഷണിക്കുന്ന അദാൻ (ബാങ്ക് വിളി) കേൾക്കുന്നുണ്ടോ?" അദ്ദേഹം പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ (നമസ്കാരത്തിന് വിളിക്കുന്നയാൾക്ക്) ഉത്തരം നൽകുക."

Source
رواه مسلم
Download image

Saved at original quality