Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

Available in 60 languages
«ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയോട് -അവരുടെ പേര് ഇബ്നു അബ്ബാസ് എന്നോട് പറഞ്ഞിരുന്നു; പക്ഷേ ഞാൻ അവരുടെ പേര് മറന്നു പോയി- പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജ് ചെയ്യാതിരിക്കാൻ നിനക്ക് എന്തായിരുന്നു തടസ്സം?" അവർ പറഞ്ഞു: "ഞങ്ങൾക്ക് രണ്ട് ഒട്ടകങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്; -അവരുടെ കുട്ടിയുടെ പിതാവും, അവരുടെ മകനും ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തു-; ഞങ്ങൾക്ക് ഒരു ഒട്ടകത്തെ വെള്ളം കോരാനായി വിട്ടുതരികയും ചെയ്തു." അപ്പോൾ നബി -ﷺ- പറഞ്ഞു: "അടുത്ത റമദാൻ വന്നാൽ നീ ഉംറ ചെയ്യുക; റമദാനിലെ ഉംറ ഒരു ഹജ്ജിന് തുല്യമാണ്."»

Meaning translation ·

Explanation

The meaning in a few plain lines

നബി -ﷺ- തൻ്റെ അവസാനത്തെ ഹജ്ജായ ഹജ്ജതുൽ വദാഇൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവിടുത്തോടൊപ്പം ഹജ്ജിന് പുറപ്പെടാത്ത ഒരു സ്ത്രീയോട് പറഞ്ഞു: "ഞങ്ങളോടൊപ്പം ഹജ്ജിന് വരാൻ എന്തായിരുന്നു തടസ്സമുണ്ടായിരുന്നത്?" അപ്പോൾ അവർ തൻ്റെ തടസ്സം ബോധിപ്പിച്ചു. അവർക്ക് രണ്ട് ഒട്ടകങ്ങളാണ് ഉണ്ടായിരുന്നത്. അവരുടെ ഭർത്താവും മകനും ഒരു ഒട്ടകപ്പുറത്ത് ഹജ്ജിനായി പുറപ്പെട്ടു. രണ്ടാമത്തെ ഒട്ടകത്തെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിന് വേണ്ടി അവർക്കായി വിട്ടുനൽകുകയും ചെയ്തു. എങ്കിൽ റമദാൻ മാസത്തിൽ ഉംറ ചെയ്യുന്നതിനുള്ള പ്രതിഫലം ഹജ്ജിൻ്റെ പ്രതിഫലത്തിന് സമാനമാണെന്ന് നബി -ﷺ- അവരെ അറിയിച്ചു.

Source
متفق عليه
Download image

Saved at original quality