Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 47 languages
«അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവൻ്റെ നന്മകളിൽ നിന്ന് രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും." സാലിം (رحمه الله) പറയുന്നു: "അബൂ ഹുറൈറ ഇപ്രകാരം കൂടി പറയാറുണ്ടായിരുന്നു: " അല്ലെങ്കിൽ കൃഷിക്ക് വേണ്ടിയുള്ള നായ". അബൂ ഹുറൈറ കൃഷിയുള്ള ആളായിരുന്നു. (അത് കൊണ്ടാണ് ഹദീഥിലെ ആ ഭാഗം അദ്ദേഹം പ്രത്യേകം ഓർത്തുവെച്ചത്)»

Meaning translation ·

Explanation

The meaning in a few plain lines

നായകളെ വളർത്തുന്നത് നബി (ﷺ) വിലക്കിയിരിക്കുന്നു. വേട്ടയാടാനുള്ള ആവശ്യത്തിനോ, കൃഷിക്കും കന്നുകാലികൾക്കും കാവൽ നിൽക്കുക എന്ന ഉദ്ദേശ്യത്തിലോ ഉള്ള നായകൾ മാത്രമാണ് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാകുക. അതല്ലാതെയുള്ള നായകളെ വളർത്തുന്നവരുടെ സൽകർമ്മങ്ങളുടെ പ്രതിഫലത്തിൽ നിന്ന് എല്ലാ ദിവസവും രണ്ട് ഖീറാത്വുകൾ വീതം നിത്യവും കുറയുന്നതാണ്. ഖീറാത്വ് എന്നത് അല്ലാഹുവിന് മാത്രം അറിയുന്ന പ്രതിഫലത്തിൻ്റെ കണക്കാണ്.

Source
متفق عليه
Download image

Saved at original quality