Hadith for the World
Tap the image to view it full size
വിശ്വാസം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 56 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത് ആരെയാണെന്ന് നോക്കട്ടെ."»

Meaning translation ·

Explanation

The meaning in a few plain lines

ഓരോ മനുഷ്യനും തൻ്റെ ഉറ്റസുഹൃത്തിൻ്റെയും ആത്മമിത്രത്തിൻ്റെയും മാർഗത്തിലും ചര്യയിലുമായിരിക്കുമുണ്ടാവുക എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം സൗഹൃദം ഒരാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം വലിയ സ്വാധീനം ചെലുത്തും. അതിനാൽ കൂട്ടുകാരനെ നല്ലരൂപത്തിൽ തിരഞ്ഞെടുക്കാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നല്ല കൂട്ടുകാരൻ അവനെ ഈമാനിലേക്കും സന്മാർഗത്തിലേക്കും നന്മകളിലേക്കും നയിക്കുകയും, അവനൊരു സഹായിയായി നിലകൊള്ളുകയും ചെയ്യും.

Source
رواه أبو داود والترمذي وأحمد
Download image

Saved at original quality