Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:

Available in 56 languages
«സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."»

Meaning translation ·

Explanation

The meaning in a few plain lines

അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി -യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും, യുദ്ധത്തിൽ അനിവാര്യമായും വേണ്ട ആയുധങ്ങളും വാഹനങ്ങളും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കുകയും ചെയ്തു കൊണ്ട്- ഒരു പോരാളിയെ ആരെങ്കിലും സഹായിച്ചാൽ അവന് യുദ്ധത്തിൽ പങ്കെടുത്ത പോരാളിയുടെ അതേ പരിഗണനയുണ്ട്; പോരാളിക്ക് ലഭിക്കുന്ന പ്രതിഫലം അവനും ലഭിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു പോരാളിയൂടെ കാര്യങ്ങൾ ഏറ്റെടുക്കുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അവന് യുദ്ധം ചെയ്യുന്ന ആ പോരാളിയുടെ അതേ സ്ഥാനമുണ്ട്.

Source
متفق عليه
Download image

Saved at original quality