Hadith for the World
യുദ്ധം

ജിഹാദിൻ്റെ ശ്രേഷ്ഠത

11 hadiths

11 hadiths

ഫദാലതു ബ്നു ഉബൈദ്, സൽമാനുൽഫാരിസി, ഉഖ്ബതു ബ്നു ആമിർ അൽ ജുഹനീ (رضي الله عنهم) എന്നിവർ നബി ﷺ യിൽ നിന്ന് ഉദ്ദരിക്കുന്നു: "മരണപ്പെടുന്നവരുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ അതോടെ അവസാനിക്കുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ കാവൽ നിൽക്കുന്നയാളുടേതൊഴികെ. അത് അന്ത്യനാൾ വരെ വളർന്നുവലുതായിക്കൊണ്ടേയിരിക്കും. ഖബ്റിലെ പരീക്ഷണത്തിൽ നിന്നും അയാൾ രക്ഷപെടുകയും ചെയ്യും."തുർമുദി ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്
സഹ്ൽ ഇബ്നു സഅ്ദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്. നിങ്ങളിലൊരാളുടെ ചാട്ടയോളം വരുന്ന സ്വർഗത്തിലെ സ്ഥാനം ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്."متفق عليه
അബൂഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവിന്റെ മാർഗത്തിൽ മുറിവേറ്റ ഏതൊരാളും തന്റെ മുറിവിൽ രക്തമൊലിപ്പിച്ചുകൊണ്ടല്ലാതെ പരലോകത്ത് വരികയില്ല. നിറം ചോരയുടെ നിറവും, ഗന്ധം കസ്തൂരിയുടെ ഗന്ധവുമായിരിക്കും."ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."متفق عليه
عن عبد الله بن عمرو بن العاص رضي الله عنهما أن رسول الله صلى الله عليه وسلم قال: «يَغْفِرُ الله للشَّهيد كُلَّ شيءٍ إلا الدَّين». وفي رواية له: «القَتْل في سَبِيل الله يُكَفِّر كلَّ شيءٍ إلا الدَّين».رواه مسلم
عن أبي هريرة ـ رضي الله عنه ـ قال: قال رسول الله صلى الله عليه وسلم : «لا يَلِجُ النارَ رجُل بَكى من خشية الله حتى يَعود اللَّبنُ في الضَّرْع، ولا يَجتمع غُبَارٌ في سبيل الله وَدُخَانُ جهنم».رواه الترمذي والنسائي وأحمد
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «مَا يَجِدُ الشَّهيد من مَسِّ القتل إلا كما يَجِدُ أَحَدُكُمْ من مَسِّ القَرْصَةِ».رواه الترمذي وابن ماجه والنسائي والدارمي وأحمد
عن أبي هريرة رضي الله عنه قال: قيل: يا رسول الله، ما يعدل الجهاد في سبيل الله؟ قال: «لا تستطيعونه» فأعادوا عليه مرتين أو ثلاثًا كل ذلك يقول: «لا تستطيعونه»! ثم قال: «مثل المجاهد في سبيل الله كمثل الصائم القائم القانت بآيات الله لا يَفْتُرُ من صيام، ولا صلاة، حتى يرجع المجاهد في سبيل الله». وفي رواية البخاري: أن رجلاً قال: يا رسول الله، دلني على عمل يعْدِلُ الجهاد؟ قال: «لا أجده» ثم قال: «هل تستطيع إذا خرج المجاهد أن تدخل مسجدك فتقوم ولا تفتر، وتصوم ولا تفطر»؟ فقال: «ومن يستطيع ذلك؟!»متفق عليه، والرواية الثانية للبخاري
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു." അബൂ സഈദിന് ഇത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കൽ കൂടി എന്നെ അത് കേൾപ്പിച്ചാലും." അപ്പോൾ നബി -ﷺ- അപ്രകാരം ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകപ്പെടാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വർഗത്തിലെ എല്ലാ രണ്ട് പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കും." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്."رواه مسلم
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസവുമില്ല." ദുൽഹിജ്ജയിലെ ആദ്യപത്തു ദിനങ്ങളെയാണ് അവിടുന്ന് ഉദ്ദേശിച്ചത്. സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അതിനേക്കാൾ പ്രിയങ്കരമല്ല). സ്വന്തം ജീവനും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിൽ യാതൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരാളൊഴികെ."رواه البخاري وأبو داود، واللفظ له
عن أبي هريرة رضي الله عنه مرفوعاً: «من مات ولم يَغْزُ، ولم يُحدث نفسه بالغزو، مات على شُعْبَةٍ من نِفَاقٍ»رواه مسلم