Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 53 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ."»

Meaning translation ·

Explanation

The meaning in a few plain lines

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിമായ മറ്റൊരു സഹോദരനെ കണ്ടുമുട്ടുമ്പോഴെല്ലാം സലാം പറയാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. രണ്ടു പേർ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളയിൽ അവർക്കിടയിൽ ഒരു മരമോ മതിലോ വലിയൊരു കല്ലോ മറയിടുകയും, വീണ്ടും അവർ ഉടനടി കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കിൽ പോലും അവർ വീണ്ടും സലാം പറയട്ടെ എന്നും അവിടുന്ന് അറിയിക്കുന്നു.

Source
رواه أبو داود
Download image

Saved at original quality