Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

Available in 72 languages
«ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."»

Meaning translation ·

Explanation

The meaning in a few plain lines

ഏറ്റവും ശ്രേഷ്ഠമായ സ്തുതികീർത്തനം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കാണെന്നും, ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന 'അൽഹംദുലില്ലാഹ്' എന്ന വാക്കാണെന്നും നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം. അൽഹംദുലില്ലാഹ് എന്നാൽ അല്ലാഹുവാണ് സർവ്വ അനുഗ്രഹങ്ങൾ നൽകിയവൻ എന്നും, അവൻ എല്ലാ പൂർണ്ണതകൾ കൊണ്ടും മനോഹാരിത കൊണ്ടും വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ളവനാണെന്നും അംഗീകരിക്കലാണ്.

Source
رواه الترمذي والنسائي في الكبرى وابن ماجه
Download image

Saved at original quality