Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു:

Available in 62 languages
«അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്‌ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."»

Meaning translation ·

Explanation

The meaning in a few plain lines

ഒരു മുസ്‌ലിമിനെ ബാധിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും വ്യാകുലതകളും വിപത്തുകളും പ്രയാസങ്ങളും കഠിനതകളും ഭയവും വിശപ്പും -എന്തിനധികം; ഒരു മുള്ള് കുത്തുകയും അതവനെ വേദനിപ്പിക്കുകയും ചെയ്താലും- അവയെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും അവൻ്റെ പാപങ്ങൾ കൊഴിഞ്ഞുപോകാനുള്ള കാരണവുമായിത്തീരും.

Source
متفق عليه
Download image

Saved at original quality