Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 45 languages
«അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

മുടിയിഴകൾ ജടകുത്തുകയും പൊടിപിടിക്കുകയും ചെയ്ത, എണ്ണ തേക്കുകയോ ധാരാളമായി കുളിക്കുകയോ ചെയ്യാൻ കഴിയാത്ത, ജനങ്ങൾക്കിടയിൽ സ്ഥാനമാനങ്ങളില്ലാത്ത, അവരുടെ വാതിലുകളിൽ നിന്ന് അകറ്റപ്പെടുന്ന, അവഗണിക്കപ്പെട്ട് ദൂരേക്ക് മാറ്റിനിറുത്തപ്പെടുന്ന എത്രയെത്ര പേരുണ്ട്; അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഒരു കാര്യം സംഭവിക്കുമെന്ന് അവൻ പറഞ്ഞാൽ അവനുള്ള ആദരവും അവൻ്റെ തേട്ടത്തിനുള്ള മറുപടിയും, അവൻ്റെ ശപഥം ലംഘിക്കപ്പെടാതിരിക്കാനുമായി അല്ലാഹു അക്കാര്യം യാഥാർത്ഥ്യമാക്കി നൽകുന്നതാണ്. അല്ലാഹുവിങ്കൽ അവനുള്ള സ്ഥാനവും ശ്രേഷ്ഠതയും കാരണത്താലാണത്.

Source
رواه مسلم
Download image

Saved at original quality