Hadith for the World
ശ്രേഷ്ഠതകൾ

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ

16 hadiths

16 hadiths

സഹ്ൽ ഇബ്നു സഅ്ദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്. നിങ്ങളിലൊരാളുടെ ചാട്ടയോളം വരുന്ന സ്വർഗത്തിലെ സ്ഥാനം ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്."متفق عليه
عن أبي هريرة رضي الله عنه مرفوعًا: «يقول الله تعالى : ما لِعَبدِي المُؤمن عِندِي جَزَاء إِذَا قَبَضتُ صَفِيَّه مِنْ أَهلِ الدُّنيَا ثُمَّ احْتَسَبَه إِلاَّ الجنَّة».رواه البخاري
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എൻ്റെ ഖബ്റിനെ ആരാധനകേന്ദ്രമാക്കുകയും ചെയ്യരുത്. എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊള്ളുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്."رواه أبو داود
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നത് വരെ നോക്കിവളർത്തിയാൽ ഖിയാമത് നാളിൽ വന്നെത്തുമ്പോൾ അവനും ഞാനും ഇപ്രകാരമായിരിക്കും." (എന്നു പറഞ്ഞു കൊണ്ട്) തൻ്റെ വിരലുകൾ അവിടുന്ന് ചേർത്തുപിടിച്ചു.رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!" സ്വഹാബികൾ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "പ്രയാസകരമായ സന്ദർഭങ്ങളിലും വുദൂഅ് പൂർണമായെടുക്കുക. മസ്ജിദിലേക്ക് ചുവടുകൾ അധികരിപ്പിക്കുക. ഒരു നിസ്കാരത്തിന് ശേഷം അടുത്ത നിസ്കാരം കാത്തിരിക്കുക; അതാണ് യഥാർത്ഥ രിബാത്വ് (അതിർത്തി സംരക്ഷണം)."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയാറുണ്ടായിരുന്നു: "അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ."رواه مسلم
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്."رواه مسلم
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടണമെന്നും, തൻ്റെ ആയുസ്സിൽ വർദ്ധനവ് നൽകപ്പെടണമെന്നും ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ."متفق عليه
അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മദീനയിലേക്ക് വന്നെത്തിയപ്പോൾ ജനങ്ങൾ അവിടുത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഒഴുകി വന്നു. അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ വന്നെത്തിയിരിക്കുന്നു എന്നിങ്ങനെ പറയപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ജനങ്ങളുടെ കൂട്ടത്തിൽ ഞാനും അവിടുത്തെ കാണുന്നതിന് വേണ്ടി ചെന്നു. അവിടുത്തെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു; അതൊരു കളവു പറയുന്ന മനുഷ്യൻ്റെ മുഖമല്ല തന്നെ. അവിടുന്ന് പറയുന്നതായി ഞാൻ ആദ്യം കേട്ട വാക്കുകൾ ഇപ്രകാരമാണ്: ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം."رواه الترمذي وابن ماجه وأحمد
عن علي رضي الله عنه قال: سمعتُ رسولَ اللهِ صلى الله عليه وسلم يقول: « مَا مِنْ مُسْلِم يَعُودُ مُسْلِماً غُدْوة إِلاَّ صَلَّى عَلَيْهِ سَبْعُونَ ألْفَ مَلَكٍ حَتَّى يُمْسِي، وَإنْ عَادَهُ عَشِيَّةً إِلاَّ صَلَّى عَلَيْهِ سَبْعُونَ ألْفَ مَلَكٍ حَتَّى يُصْبحَ، وَكَانَ لَهُ خَرِيفٌ في الْجَنَّةِ».رواه أبو داود والترمذي وابن ماجه وأحمد
عن أنس بن مالك وأبي هريرة رضي الله عنهما عن النبي صلى الله عليه وسلم فيما يرويه عن ربه عز وجل قال: «إذا تَقَرَّبَ العبدُ إليَّ شِبْرًا تَقَرَّبْتُ إليه ذِرَاعًا، وإذا تَقَرَّبَ إليَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وإذا أتاني يمشي أَتَيْتُهُ هَرْوَلَةً».حديث أنس -رضي الله عنه- رواه البخاري . حديث أبي هريرة -رضي الله عنه- متفق عليه
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു."متفق عليه
عن أبي ذر رضي الله عنه قال: قيل لرسول الله صلى الله عليه وسلم : أرأيت الرَّجل الذي يعمل العمل من الخَير، ويَحمدُه الناس عليه؟ قال: «تلك عاجِل بُشْرَى المؤمن».رواه مسلم
عن أبي هريرة قال: قال رسول الله صلى الله عليه وسلم: «مَن أصبح منكم اليوم صائمًا؟» قال أبو بكر رضي الله عنه: أنا، قال: «فمن تَبِعَ منكم اليوم جنازةً؟» قال أبو بكر رضي الله عنه: أنا، قال: «فمن أطعم منكم اليوم مسكينًا؟» قال أبو بكر رضي الله عنه: أنا، قال: «فمن عاد منكم اليوم مريضًا؟» قال أبو بكر رضي الله عنه: أنا، فقال رسول الله صلى الله عليه وسلم: «ما اجتمعن في امرئٍ إلا دخل الجنة».رواه مسلم
عَنْ أَبِي ذَرٍّ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَقُولُ اللهُ عَزَّ وَجَلَّ: مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَأَزِيدُ، وَمَنْ جَاءَ بِالسَّيِّئَةِ فَجَزَاؤُهُ سَيِّئَةٌ مِثْلُهَا أَوْ أَغْفِرُ، وَمَنْ تَقَرَّبَ مِنِّي شِبْرًا تَقَرَّبْتُ مِنْهُ ذِرَاعًا، وَمَنْ تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَمَنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً، وَمَنْ لَقِيَنِي بِقُرَابِ الْأَرْضِ خَطِيئَةً لَا يُشْرِكُ بِي شَيْئًا لَقِيتُهُ بِمِثْلِهَا مَغْفِرَةً».رواه مسلم