Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 43 languages
«അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു."»

Meaning translation ·

Explanation

The meaning in a few plain lines

ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ മുള്ളുകളുള്ള ഒരു മരക്കൊമ്പ് ഒരു മനുഷ്യൻ കാണാനിടയായി. മുസ്‌ലിംകൾക്ക് പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ആ ഉപദ്രവം അയാൾ വഴിയിൽ നിന്ന് മാറ്റുകയും നീക്കിവെക്കുകയും, അല്ലാഹു അയാളോട് നന്ദി പുലർത്തുകയും, അയാൾക്ക് പൊറുത്തു നൽകുകയും ചെയ്തു എന്ന് നബി ﷺ അറിയിക്കുന്നു.

Source
متفق عليه
Download image

Saved at original quality