Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:

Available in 48 languages
«അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം"»

Meaning translation ·

Explanation

The meaning in a few plain lines

നബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുകയും ശേഷം അത് മനപാഠമാക്കുകയും, മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നവർക്ക് ഇഹലോകത്ത് മുഖപ്രസന്നതയും ചൈതന്യവും ലഭിക്കാനും, സ്വർഗത്തിലെ അനുഗ്രഹങ്ങളിലേക്കും വെളിച്ചത്തിലേക്കും അവനെ അല്ലാഹു നയിക്കാനും വേണ്ടി നബി -ﷺ- പ്രാർത്ഥിക്കുന്നു. നബി -ﷺ- യുടെ വാക്കുകൾ എത്തിച്ചു നൽകുന്ന നിവേദകരേക്കാൾ അതിൽ നിന്ന് ഗുണപാഠങ്ങൾ കണ്ടെത്താനും ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന എത്രയോ പേർ കേൾവിക്കാരിലുണ്ടായേക്കാം. ആദ്യത്തേയാൾ ഹദീഥുകൾ കൃത്യതയോടെ മനപാഠമാക്കുകയും മാറ്റത്തിരുത്തലുകളിൽ നിന്ന് മുക്തമായി അത് എത്തിച്ചു നൽകുകയും ചെയ്തു; രണ്ടാമത്തെയാൾ അത് കൃത്യമായി ഗ്രഹിക്കുകയും അതിൽ നിന്ന് പാഠങ്ങൾ കണ്ടെത്തുകയും ചെയ്തു.

Source
رواه الترمذي وابن ماجه وأحمد
Download image

Saved at original quality