Hadith for the World
Tap the image to view it full size
വിശ്വാസം

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 63 languages
«അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

മറ്റുള്ളവരോട് കരുണ കാണിക്കുന്നവരോട് സർവ്വ വിശാലമായ കാരുണ്യമുള്ളവനായ റഹ്മാനായ അല്ലാഹു കരുണ ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പ്രതിഫലമായിരിക്കും അത്. ശേഷം ഭൂമിയിലുള്ള സർവ്വരോടും കരുണ കാണിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റേതു സൃഷ്ടിവർഗമോ ആകട്ടെ. അവരോട് കരുണ കാണിക്കുന്നതിനുള്ള പ്രതിഫലം ആകാശങ്ങൾക്ക് മുകളിലുള്ള അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമെന്നതാണ്.

Source
رواه أبو داود والترمذي وأحمد
Download image

Saved at original quality