Hadith for the World
Tap the image to view it full size
വിശ്വാസം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 49 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.»

Meaning translation ·

Explanation

The meaning in a few plain lines

സ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അവരോട് സാദൃശ്യരാകാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടുകയും അകലെയാക്കുകയും ചെയ്യട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വസ്ത്രത്തിൻ്റെ രൂപമോ നിറമോ രീതിയോ വസ്ത്രധാരണ ശൈലിയോ അലങ്കാരമോ മറ്റോ സ്വീകരിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. ഇതു പോലെ, പുരുഷന്മാർക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കെതിരെയും അവിടുന്ന് പ്രാർത്ഥിച്ചിരിക്കുന്നു. കബാഇറുകളിൽ പെട്ട, വൻപാപമായി എണ്ണപ്പെട്ട തിന്മയാണിത്.

Source
رواه النسائي في الكبرى وابن ماجه بمعناه وأحمد
Download image

Saved at original quality