ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു:
Available in 54 languages
«അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു: "(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല." അല്ലാഹു ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)»Meaning translation ·
Saved at original quality








