Hadith for the World
ഹൃദയത്തെ നിർമ്മലാക്കുന്ന വചനങ്ങളും, മതപരമായ ഉപദേശനിർദേശങ്ങളും

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ

17 hadiths

17 hadiths

ഉബാദത് ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്."متفق عليه
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ ചെരുപ്പിൻ്റെ വള്ളിയേക്കാൾ സ്വർഗം നിങ്ങളോട് സമീപസ്ഥമാണ്. നരകവും അതു പോലെത്തന്നെ."رواه البخاري
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «إنَّ في الجنَّة مائةَ دَرَجَة أعَدَّهَا الله للمُجاهِدين في سَبِيل الله ما بَيْنَ الدَّرَجَتَيْنِ كما بين السماء والأرض».رواه البخاري
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു." അബൂ സഈദിന് ഇത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കൽ കൂടി എന്നെ അത് കേൾപ്പിച്ചാലും." അപ്പോൾ നബി -ﷺ- അപ്രകാരം ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകപ്പെടാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വർഗത്തിലെ എല്ലാ രണ്ട് പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കും." അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്."رواه مسلم
عن أنس بن مالك رضي الله عنه مرفوعاً: «يُؤتى بأنعم أهل الدنيا من أهل النار يوم القيامة، فَيُصْبَغُ في النار صَبْغَةً، ثم يقال: يا ابن آدم، هل رأيت خيرًا قطُّ؟ هل مَرَّ بك نَعِيمٌ قطُّ؟ فيقول: لا والله يا رب، وَيُؤْتَى بأشدِّ الناس بُؤسًا في الدنيا من أهل الجَنَّة، فَيُصْبَغُ صَبْغَةً في الجنَّة، فيقال له: يا ابن آدم، هل رأيت بُؤسًا قط؟ هل مَرَّ بك شِدَّةٌ قط؟ فيقول: لا والله، ما مَرَّ بي بُؤْسٌ قطٌّ، ولا رأيت شِدةً قَطُّ».رواه مسلم
عن عبد الله بن مسعود رضي الله عنه مرفوعاً: «يُؤْتَى بجهنم يومئذ لها سبعون ألف زِمَامٍ مع كل زمام سبعون ألف ملك يَجُرُّونَهَا».رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."رواه الترمذي وابن ماجه وأحمد
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : « سَيْحَانُ وَجَيْحَانُ وَالفُرَاتُ والنِّيل كلٌّ من أنهار الجنة».رواه مسلم
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു: "(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല." അല്ലാഹു ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)رواه مسلم
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!" അപ്പോൾ അല്ലാഹു പറയും: "ഞാൻ നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് നൽകുന്നതാണ്." അവർ പറയും: "റബ്ബേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഇനിയെന്താണുള്ളത്?" അല്ലാഹു പറയും: "എൻ്റെ തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."متفق عليه
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല."متفق عليه
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ബലിപെരുന്നാൾ ദിവസത്തിലോ ചെറിയ പെരുന്നാൾ ദിവസത്തിലോ മുസ്വല്ലയിലേക്ക് പുറപ്പെട്ടു. അവിടുന്ന് സ്ത്രീകൾക്ക് അരികിലൂടെ നടന്നു പോയപ്പോൾ ഇപ്രകാരം പറഞ്ഞു: "സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ഞങ്ങളുടെ ദീനിലും ഞങ്ങളുടെ ബുദ്ധിയിലുമുള്ള കുറവ്." നബി -ﷺ- പറഞ്ഞു: "സ്ത്രീയുടെ സാക്ഷ്യം പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതിയല്ലേ ഉള്ളൂ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ബുദ്ധിയിലുള്ള കുറവ്. (അതോടൊപ്പം) സ്ത്രീകൾ ആർത്തവം സംഭവിച്ചാൽ നിസ്കരിക്കുകയോ നോമ്പെടുക്കാതെയോ ഇരിക്കുന്നില്ലേ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ദീനിലുള്ള കുറവ്."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ മിന്നിമറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കി വെച്ചിരിക്കുന്നു." അബൂ ഹുറൈറ (رضي الله عنه) പറയുന്നു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ പാരായണം ചെയ്തോളൂ: "കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദഃ: 17)متفق عليه
عن عياض بن حمار المجاشعي رضي الله عنه ، أن رسول الله صلى الله عليه وسلم ، قال ذات يوم في خطبته: «ألَا إن ربي أمرني أن أُعَلِّمَكم ما جَهِلتم، ممَّا علَّمني يومي هذا، كلُّ مالٍ نَحَلتُه عبدًا حلال، وإني خلقتُ عبادي حُنَفاء كلهم، وإنهم أتتهم الشياطين فاجتالتهم عن دينهم، وحَرَّمت عليهم ما أحللتُ لهم، وأمرتهم أن يُشركوا بي ما لم أُنزِّل به سلطانا، وإن الله نظر إلى أهل الأرض، فمَقَتهم عربهم وعَجَمهم، إلَّا بقايا من أهل الكتاب، وقال: إنما بعثتُك لأبتليَك وأبتلي بك، وأنزلتُ عليك كتابًا لا يغسله الماءُ، تقرؤه نائمًا ويقظان، وإنَّ اللهَ أمرني أن أحرِق قُرَيشًا، فقلت: رب إذا يَثْلُغوا رأسي فيدعوه خُبْزة، قال: استخرجهم كما استخرجوك، واغزهم نُغزك، وأنفق فسننفق عليك، وابعث جيشا نبعث خمسة مثله، وقاتل بمن أطاعك مَن عصاك، قال: وأهل الجنة ثلاثة ذو سلطان مُقْسِط مُتَصَدِّق مُوَفَّق، ورجل رحيم رقيق القلب لكل ذي قربى ومسلم، وعفيف متعفِّف ذو عيال، قال: وأهل النار خمسة: الضعيف الذي لا زَبْر له، الذين هم فيكم تبعا لا يبتغون أهلا ولا مالا، والخائن الذي لا يخفى له طمع، وإن دقَّ إلا خانه، ورجل لا يُصبح ولا يمسي إلا وهو يخادعك عن أهلك ومالك «وذكر» البخل أو الكذب والشِّنظير الفحَّاش».رواه مسلم
عن عبد الله بن عمر رضي الله عنهما أنَّ رسول الله صلى الله عليه وسلم قال: «عُذِّبت امرأة في هِرَّة سَجَنَتْها حتى ماتت، فدخلت فيها النار، لا هي أطعمتها ولا سَقتها، إذ حبستها، ولا هي تَركتْها تأكل مِن خَشَاشِ الأرض».متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്." അപ്പോൾ നബി -ﷺ- യോട് ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അത് തന്നെ മതിയാകുമല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ (ഭൂമിയിലെ) അഗ്നിയേക്കാൾ അറുപത്തി ഒൻപത് ഭാഗം (ചൂട്) അതിന് അധികമായി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗവും ഭൂമിയിലെ തീയുടെ ചൂടിന് തുല്യമാണ്."متفق عليه
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ آمَنَ بِاللَّهِ وَبِرَسُولِهِ، وَأَقَامَ الصَّلاَةَ، وَصَامَ رَمَضَانَ كَانَ حَقًّا عَلَى اللَّهِ أَنْ يُدْخِلَهُ الجَنَّةَ، جَاهَدَ فِي سَبِيلِ اللَّهِ أَوْ جَلَسَ فِي أَرْضِهِ الَّتِي وُلِدَ فِيهَا»، فَقَالُوا: يَا رَسُولَ اللَّهِ، أَفَلاَ نُبَشِّرُ النَّاسَ؟ قَالَ: «إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِ اللَّهِ، مَا بَيْنَ الدَّرَجَتَيْنِ كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ وَأَعْلَى الجَنَّةِ -أُرَاهُ- فَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ».رواه البخاري