Hadith for the World
ഹൃദയത്തെ നിർമ്മലാക്കുന്ന വചനങ്ങളും, മതപരമായ ഉപദേശനിർദേശങ്ങളും

തിന്മകൾക്കുള്ള ആക്ഷേപം

6 hadiths

6 hadiths

അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക, വ്യാജവാർത്തകളും." അവിടുന്ന് സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ നബി -ﷺ- അതാവർത്തിച്ചു കൊണ്ടേയിരുന്നു.متفق عليه
അബ്ദുല്ലാഹി ബ്‌നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻപാപങ്ങളെന്നാൽ; അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും, കൊലപാതകവും, കള്ളസത്യം ചെയ്യലുമാകുന്നു."رواه البخاري
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്. സുഗന്ധം വിൽക്കുന്നവൻ; അവൻ നിനക്ക് (സുഗന്ധം) സമ്മാനമായി നൽകുകയോ, നിനക്ക് അവനിൽ നിന്ന് അത് വിലക്ക് വാങ്ങുകയോ, അതുമല്ലെങ്കിൽ അവൻ്റെ അടുക്കൽ നിന്ന് നല്ല സുഗന്ധം ആസ്വദിക്കുകയോ ചെയ്യാം. എന്നാൽ ഉലയിൽ ഊതുന്നവൻ; നിൻ്റെ വസ്ത്രം കരിച്ചു കളയും. അല്ലെങ്കിൽ അവൻ്റെ അടുക്കൽ മോശമായ മണമായിരിക്കും നീ അനുഭവിക്കുക."متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ).". .متفق عليه
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ. തിന്മകൾ പരസ്യമാക്കുക എന്നതിൽ പെട്ടതാണ്: ഒരാൾ രാത്രിയിൽ ഒരു കാര്യം പ്രവർത്തിക്കുകയും, പിന്നീട് അല്ലാഹു അവനെ മറച്ചു വെച്ചു കൊണ്ടിരിക്കുകയും, അവനാകട്ടെ നേരം പുലർന്നാൽ, 'ഞാൻ കഴിഞ്ഞ രാത്രിയിൽ ഇന്നയിന്നതെല്ലാം ചെയ്തിരിക്കുന്നു' എന്ന് പറയുകയും ചെയ്യുക എന്നത്. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു."متفق عليه
عن أبي هريرة عن النبي صلى الله عليه وسلم قال: «لعن الله السارق، يسرق البَيْضَةَ فَتُقْطَعُ يده، ويسرِقُ الحَبْلَ فَتُقْطَعُ يَدُهُ».متفق عليه