Hadith for the World
ശ്രേഷ്ഠതകൾ

പ്രാർത്ഥനയുടെ മഹത്വം

5 hadiths

5 hadiths

ഉമ്മുദ്ദർദാഅ് -അല്ലെങ്കിൽ അബുദ്ദർദാഅ്-(رضي الله عنهما) നിവേദനം: നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു: "മുസ്‌ലിമായ ഒരു വ്യക്തി തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്. അവൻ തൻ്റെ സഹോദരന് വേണ്ടി നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം അവൻ്റെ ശിരസ്സിനരികിൽ ഒരു മലക്കുണ്ടായിരിക്കും; അവൻ്റെ കാര്യം ഏൽപ്പിക്കപ്പെട്ട ആ മലക്ക് പറയും: "ആമീൻ (ഈ പ്രാർത്ഥന സ്വീകരിക്കേണമേ). നിനക്കും തുല്യമായത് നൽകപ്പെടട്ടെ."رواه مسلم
നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന." ശേഷം അവിടുന്ന് (സൂറ. ഗാഫിറിലെ 60 ആം വചനം) പാരായണം ചെയ്തു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്."رواه أبو داود والترمذي وابن ماجه وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രാർത്ഥനയേക്കാൾ അല്ലാഹുവിങ്കൽ ആദരണീയമായ മറ്റൊരു കാര്യവുമില്ല."رواه الترمذي وابن ماجه وأحمد
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്."رواه مسلم
عن أبي هريرة أن رسول الله صلى الله عليه وسلم ذكر يوم الجمعة، فقال: «فيه ساعة، لا يوافقها عبدٌ مسلمٌ، وهو قائم يصلي، يسأل الله تعالى شيئًا، إلا أعطاه إياه» وأشار بيده يقللها.متفق عليه