Hadith for the World
ശ്രേഷ്ഠതകൾ

ശരീരായവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതകൾ

6 hadiths

6 hadiths

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെയാണ്."متفق عليه
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"رواه مسلم
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: “നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക.”رواه مسلم
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «من قتل وَزَغَةً فِي أَوَّلِ ضَرْبَةٍ فله كذا وكذا حسنة، ومن قتلها في الضَّرْبَةِ الثانية فله كذا وكذا حسنة دون الأولى، وإن قتلها في الضربة الثالثة فله كذا وكذا حسنة». وفي رواية: «من قتل وَزَغًا في أول ضربة كتب له مائة حسنة، وفي الثانية دون ذلك، وفي الثالثة دون ذلك».رواه مسلم
عن أبي سعيد الخُدْرِي رضي الله عنه قال: جاءت امرأة إلى رسول الله صلى الله عليه وسلم فقالت: يا رسول الله، ذهب الرجال بِحَدِيثِكَ، فاجْعَل لنَا من نَفْسِك يومًا نَأتِيكَ فيه تُعَلِّمُنَا مما عَلَّمَكَ الله، قال: «اجْتَمِعْنَ يَوَم كَذَا وكَذَا» فَاجْتَمَعْنَ، فأتَاهُنَّ النبي صلى الله عليه وسلم فَعَلَّمَهُنَّ مما عَلَّمَهُ الله، ثم قال: «ما مِنْكُنَّ من امرأة تُقَدِّمُ ثَلاَثَة من الولد إلا كانوا حِجَابًا من النَّارِ» فقالت امرأة: واثنين؟ فقال رسول الله صلى الله عليه وسلم : «واثنين».متفق عليه