ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
Available in 59 languages
«ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു."
അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"»Meaning translation ·
Saved at original quality








