Hadith for the World
ശ്രേഷ്ഠതകൾ

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത

10 hadiths

10 hadiths

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ അല്ലാഹുവിങ്കൽ നിങ്ങൾക്കേറ്റവും പരിശുദ്ധി നേടിത്തരുന്നതും, നിങ്ങളുടെ പദവികൾ ഏറെ ഉയർത്തിത്തരുന്നതും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാൾ നിങ്ങൾക്കുത്തമവും, നിങ്ങളുടെ ശത്രുവിനെ നിങ്ങൾ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങൾ അവരുടെ കഴുത്തിനു വെട്ടുകയും അവർ നിങ്ങളുടെ കഴുത്തിനു വെട്ടുകയും ചെയ്യുന്നതിനേക്കാൾ ഉത്തമവുമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" സ്വഹാബിമാർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കൽ (ദിക്ർ ചെയ്യൽ)."رواه الترمذي وابن ماجه وأحمد
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മക്കയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കവെ 'ജുംദാൻ' എന്നു പേരുള്ള ഒരു മലയുടെ അരികിലൂടെ യാത്ര ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഈ ജുംദാൻ പർവ്വതം കടക്കുക! 'മുഫർരിദുകൾ'മുൻകടന്നിരിക്കുന്നു!" സ്വഹാബികൾ ചോദിച്ചു: "ആരാണ് മുഫർരിദുകൾ?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും."رواه مسلم
അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു: "ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."متفق عليه
عن أبي ذر الغفاري رضي الله عنه عن النبي صلى الله عليه وسلم قال: «ألاَ أُخْبِرُكَ بِأَحَبِّ الكَلاَمِ إِلَى اللهِ؟ إنَّ أَحَبَّ الكلام إِلى الله: سبحان اللهِ وبحمدِهِ».رواه مسلم
عن أبي هريرة رضي الله عنه مرفوعاً: «والذي نفسي بيده، لو لم تذنبوا، لذهب الله بكم، وجاء بقوم يُذْنِبُونَ، فيستغفرون اللهَ تعالى، فيغفر لهم».رواه مسلم
عن أبي سعيد الخدري رضي الله عنه قال: قال رسول الله صلى الله عليه وسلم : "الْبَاقِيَاتُ الصَّالِحَاتُ، لَا إلَهَ إلَّا اللَّهُ، وَسُبْحَانَ اللَّهِ، وَاَللَّهُ أَكْبَرُ، وَالْحَمْدُ لِلَّهِ، وَلَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ".رواه ابن حبان والحاكم، أما النسائي فرواه في الكبرى لكن من حديث أبي هريرة
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."متفق عليه
അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയവൻ്റെ മേൽ അല്ലാഹു അത് മുഖേന പത്ത് തവണ സ്വലാത്ത് നൽകുന്നതാണ്. ശേഷം എനിക്ക് വേണ്ടി നിങ്ങൾ 'വസീലഃ' (എന്ന സ്ഥാനം) ചോദിക്കുക. സ്വർഗത്തിലുള്ള ഒരു പദവിയാണത്; അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരാൾക്ക് മാത്രമേ അത് യോജിക്കുകയുള്ളൂ. അത് ഞാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി 'വസീലഃ' ചോദിച്ചാൽ അവന് എൻ്റെ ശുപാർശ സാധ്യമായിരിക്കുന്നു."رواه مسلم
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെല്ലുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും അതിലെ പാരായണത്തിനും ഇടയിൽ അവ്യക്തത സൃഷ്ടിച്ചു കൊണ്ട് എനിക്ക് മറയിട്ടിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറയുന്നു: "ഞാൻ അപ്രകാരം ചെയ്തതോടെ അല്ലാഹു അവനെ എന്നിൽ നിന്ന് നീക്കി."رواه مسلم