Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 59 languages
«അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."»

Meaning translation ·

Explanation

The meaning in a few plain lines

അല്ലാഹു തൻ്റെ ദാസന്മാരുടെ പശ്ചാത്താപവും തൗബയും സ്വീകരിക്കുന്നവനാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാൾ രാവിലെ ഒരു തിന്മ പ്രവർത്തിക്കുകയും രാത്രി അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഒരാൾ രാത്രിയിൽ ഒരു തിന്മ പ്രവർത്തിക്കുകയും പകൽ അതിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ തൗബ സ്വീകരിക്കുന്നതാണ്. തൻ്റെ അടിമയുടെ പശ്ചാത്താപത്തിൽ സന്തോഷമുള്ളവനായും, അത് സ്വീകരിക്കുന്നവനായും അല്ലാഹു അവൻ്റെ കരങ്ങൾ നീട്ടുന്നു. അല്ലാഹുവിൻ്റെ അടുക്കൽ പശ്ചാത്താപത്തിൻ്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുന്നു; അന്ത്യനാൾ ആരംഭിച്ചു എന്നതിൻ്റെ അടയാളമായി സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത് വരെ അപ്രകാരം തന്നെ അത് തുടരും. എന്നാൽ സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിച്ചാൽ അതോടെ തൗബയുടെ വാതിലുകൾ അടക്കപ്പെടും.

Source
رواه مسلم
Download image

Saved at original quality