Hadith for the World
Tap the image to view it full size
വിശ്വാസം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 70 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നെ ധിക്കരിച്ചവർ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു."»

Meaning translation ·

Explanation

The meaning in a few plain lines

നബി ﷺ യുടെ ഉമ്മത്തിൽ പെട്ട എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും, അതിനോട് വിസമ്മതം കാണിക്കുന്നവർ മാത്രമേ അതിൽ നിന്നൊഴിവാകൂ എന്നും അവിടുന്ന് ഈ ഹദീഥിലൂടെ അറിയിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ അവർക്കുള്ള ഉത്തരമായി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിന് കീഴൊതുങ്ങുകയും അവിടുത്തെ പിൻപറ്റുകയും അനുസരിക്കുകയും ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ ധിക്കരിക്കുകയും അവിടുത്തെ ദീനിലെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളിലൂടെ സ്വർഗപ്രവേശനത്തിന് വിസമ്മതം കാണിക്കുകയാണ് ചെയ്യുന്നത്."

Source
رواه البخاري
Download image

Saved at original quality