Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 48 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)."»

Meaning translation ·

Explanation

The meaning in a few plain lines

നബി (ﷺ) തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! എൻ്റെ തിന്മകൾ നീ എനിക്ക് പൊറുത്തു തരേണമേ! അവ നീ മറച്ചു വെക്കുകയും, അവയുടെ ദുഷ്ഫലങ്ങളിൽ നിന്ന് നീയെന്നെ സംരക്ഷിക്കുകയും, അവ നീ മായ്ച്ചു കളയുകയും വിട്ടുതരികയും മാപ്പാക്കുകയും ചെയ്യേണമേ! എൻ്റെ തിന്മകളെല്ലാം; അതിൽ ചെറുതും കുറച്ചുമായ തിന്മകളും, വലുതും ധാരാളമുള്ളതുമായ തിന്മകളും, തിന്മകളുടെ ആരംഭവും മദ്ധ്യവും അവസാനത്തേതും, പരസ്യമായതും രഹസ്യമായതും, നിനക്ക് മാത്രം അറിയാവുന്നതായ തിന്മകളുമെല്ലാം എനിക്ക് പൊറുത്തു നൽകേണമേ!

Source
رواه مسلم
Download image

Saved at original quality