Hadith for the World
പ്രാർത്ഥനകളുടെയും പ്രകീർത്തനങ്ങളുടെയും ആശയം ഗ്രഹിക്കൽ

ദിക്ർ ചൊല്ലുന്നതിൽ നബി -ﷺ- യുടെ മാർഗം

5 hadiths

5 hadiths

ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു."رواه مسلم
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിർത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ച് പോകുന്നവരുമാണ്."متفق عليه، وهذا لفظ مسلم ورواه البخاري مختصرًا
عن أبي هريرة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: «وَاللهِ إني لأَسْتَغْفِرُ اللهَ وأَتُوبُ إليهِ في اليومِ أَكْثَرَ من سَبْعِينَ مَرَّةً».رواه البخاري
അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു: "ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."رواه مسلم
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)."رواه مسلم