Hadith for the World
പ്രാർത്ഥനകളുടെയും പ്രകീർത്തനങ്ങളുടെയും ആശയം ഗ്രഹിക്കൽ

രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ

4 hadiths

4 hadiths

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: <<ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക്കാരില്ലാത്തവനുമാകുന്നു>> നിവേദകൻ പറയുന്നു, അതിൽ ഇപ്രകാരവും പറഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു: <<രാജാധികാരവും സർവ സ്തുതിയും അവനാകുന്നു, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. നാഥാ, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും നന്മകൾ ഞാൻ നിന്നോട് ചോദിക്കുന്നു, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു, നാഥാ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ വിഷമത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു, നാഥാ, നരകത്തിലേയും ഖബ്റിലേയും ശിക്ഷകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു>> അപ്രകാരം തന്നെ പ്രഭാതമായാലും അവിടുന്ന് പറയുമായിരുന്നു <<ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രഭാതത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു>>മുസ്ലിം ഉദ്ധരിച്ചത്
ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ അർത്ഥം: "അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻ്റെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."رواه البخاري
അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."رواه أبو داود والترمذي والنسائي
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."متفق عليه