Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഉബൈദുല്ലാഹി ബ്നു മിഹ്സ്വൻ അൽഅൻസ്വാരീ رَضيَ اللهُ عنهُ നിവേദനം: നബി -ﷺ- പറയുന്നു:

Available in 47 languages
«ഉബൈദുല്ലാഹി ബ്നു മിഹ്സ്വൻ അൽഅൻസ്വാരീ رَضيَ اللهُ عنهُ നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ ശരീരത്തിന് സൗഖ്യമുള്ളവനായും, തൻ്റെ പാർപ്പിടത്തിൽ നിർഭയനായും നിങ്ങളിലൊരാൾക്ക് നേരം പുലരാൻ കഴിയുകയും, അന്നേക്ക് അവന് വേണ്ട ഭക്ഷണം അവൻ്റെ പക്കൽ ഉണ്ടായിരിക്കുകയും ചെയ്താൽ... ഇഹലോകം മുഴുവൻ അവന് നൽകപ്പെട്ടത് പോലെയായിരിക്കുന്നു."»

Meaning translation ·

Explanation

The meaning in a few plain lines

നബി -ﷺ- മുസ്‌ലിംകളെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു: അസുഖങ്ങളും രോഗങ്ങളുമില്ലാതെ ശാരീരിക സൗഖ്യം നൽകപ്പെട്ട നിലയിലും, സ്വന്തം കാര്യത്തിലും തൻ്റെ കുടുംബത്തിൻ്റെയും കീഴിലുള്ളവരുടെയും കാര്യത്തിലും യാത്ര ചെയ്യുന്ന വഴികളിലും നിർഭയത്വമുള്ളവനായും ഒരാൾക്ക് നേരം പുലരാൻ സാധിക്കുകയും, അവൻ്റെ പക്കൽ അന്നേക്ക് വേണ്ട ഉപജീവനം ഹലാലായ മാർഗത്തിൽ ഉണ്ടായിരിക്കുകയുമാണെങ്കിൽ... ഇഹലോകമൊന്നാകെ അവന് നൽകപ്പെട്ടത് പോലെയാണ്.

Source
رواه الترمذي وابن ماجه
Download image

Saved at original quality